ന്യൂഡല്‍ഹി: സ്‌ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ രണ്ട് പേരെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. വാസിര്‍പൂരിലെ ജെജെ കോളനി പ്രദേശത്താണ് രണ്ട് സ്‌ത്രീകള്‍ക്കെതിരെ അതിക്രമം നടന്നത്. ജഹാംഗിര്‍പുരി സ്വദേശി സോനു (22), അമിത് (24) വീഡിയോ പ്രചരിപ്പിച്ച റിത്വിക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അതിക്രമത്തിനിരയായ പതിനെട്ടുകാരിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.
സ്‌ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം; ഡല്‍ഹിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ - delhi crime news
വാസിര്‍പൂരിലെ ജെജെ കോളനി പ്രദേശത്താണ് ഡിസംബര്‍ 29ന് രാത്രി രണ്ട് സ്‌ത്രീകള്‍ക്കെതിരെ അതിക്രമം നടന്നത്.
സ്‌ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം; ഡല്‍ഹിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ഡിസംബര്‍ 29 ന് രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍, പ്രാദേശിക ഇന്‍റലിജന്‍സ് വിഭാഗം എന്നിവയുടെ സഹകരണത്തോടെ ഭരത് നഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.