രാജസ്ഥാനില്‍ ജ്വല്ലറിയുടമയെ തട്ടികൊണ്ടു പോയ മൂന്ന് പേര്‍ അറസ്റ്റില്‍ - crime latest news
5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ജയ്‌പൂര്‍ സ്വദേശിയായ പ്രകാശ് ചോപ്രയെ പ്രതികള്‍ തട്ടികൊണ്ടു പോയത്.
ജയ്‌പൂര്‍: രാജസ്ഥാനില്‍ ജ്വല്ലറിയുടമയെ തട്ടികൊണ്ടു പോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ജ്വല്ലറിയുടമയെ തട്ടികൊണ്ടു പോയത്. ബുധനാഴ്‌ചയാണ് ജയ്‌പൂര്‍ സ്വദേശിയായ പ്രകാശ് ചോപ്രയെ മൂന്ന് പേരടങ്ങുന്ന സംഘം തട്ടികൊണ്ടു പോയത്. അന്വേഷണത്തില്‍ പ്രതികളായ വിക്രം സിങ്, രാകേഷ്, ഹരി സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുടര്‍ന്ന് വ്യാഴാഴ്‌ച പ്രകാശ് ചോപ്രയെ സികാറിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും പൊലീസ് രക്ഷപ്പെടുത്തി. 5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികള്‍ ജ്വല്ലറിയുടമയുടെ മകനെ വിളിച്ചിരുന്നു. മകന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കേസില്‍ പ്രധാന പ്രതിയായ വിക്രം ഹോസ്റ്റല്‍ നടത്തിപ്പുകാരനാണ്. പ്രകാശ് ചോപ്രയെ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി തട്ടികൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.