കേരളം

kerala

ETV Bharat / bharat

ഇന്തോ-പാക് അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു - ഹിന്ദുമൽകോട്ട

കോത്ത ചെക്ക് പോസ്റ്റിന് സമീപം ആളുകളെ സ്ക്രീനിംഗ് ചെയ്യുന്നതിനിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന സ്‌ത്രീ അടക്കം മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Indo-Pak border Hindumalkot of Sriganganagar international borders Iranian citizens detained detained near Indo-Pak border ശ്രീനഗർ ഇന്തോ-പാക് അതിർത്തി ഹിന്ദുമൽകോട്ട കോത്ത ചെക്ക് പോസ്റ്റ്
ഇന്തോ-പാക് അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

By

Published : Aug 6, 2020, 1:23 PM IST

ശ്രീനഗർ: ഇന്തോ-പാക് അതിർത്തിക്കടുത്തുള്ള ഹിന്ദുമൽകോട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോത്ത ചെക്ക് പോസ്റ്റിന് സമീപം ആളുകളെ സ്ക്രീനിംഗ് ചെയ്യുന്നതിനിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന സ്‌ത്രീ അടക്കം മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ഇവർ ഇറാനിയൻ പൗരന്മാരാണെന്നും പെർമിറ്റ് ഇല്ലാതെ അന്താരാഷ്ട്ര അതിർത്തികൾ കടന്നതായും കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കവർച്ചക്കേസിൽ ഇവർക്ക് പങ്കുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. രഹസ്യാന്വേഷണ ഏജൻസിയാണ് ഇവരെ ചോദ്യം ചെയ്യുക.

ABOUT THE AUTHOR

...view details