അമരാവതി: കൃഷ്ണയിലെ ഇബ്രാഹിംപട്ടണത്തിലുള്ള ഹോട്ടലിൽ തെലുങ്കുദേശം പാർട്ടി പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പാർട്ടി വക്താവ് കെ. പട്ടാഭിറാമിന്‍റെ നേതൃത്വത്തിലുള്ള ടിഡിപി പ്രതിനിധി സംഘം റിസർവ് വനത്തിലെ അനധികൃത ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കോണ്ടപ്പള്ളിയിൽ പോയിരുന്നു. ഇവർ താമസിച്ച ഹോട്ടലിലുണ്ടായിരുന്ന യുവജനാ ശ്രാമിക റൈതു കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി) എം.പി നന്ദിഗം സുരേഷും സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. എം.പി നന്ദിഗം സുരേഷ് വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങുകയായിരുന്നുവെന്ന് ഇബ്രാഹിംപട്ടണം ഇൻസ്പെക്ടർ ശ്രീധർ കുമാർ പറഞ്ഞു. ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ചില പ്രാദേശിക യുവാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ടിഡിപി പ്രവർത്തകനെ ആക്രമിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ - ടിഡിപി പ്രവർത്തകനെ ആക്രമിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു സംഭവത്തെ അപലപിച്ചു. കോണ്ടപ്പള്ളി റിസർവ് വനത്തിൽ വൈഎസ്ആർസിപി നേതാക്കൾ നടത്തുന്ന അനധികൃത ഖനനത്തെക്കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിഡിപി
ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു സംഭവത്തെ അപലപിച്ചു. കോണ്ടപ്പള്ളി റിസർവ് വനത്തിൽ വൈഎസ്ആർസിപി നേതാക്കൾ നടത്തുന്ന അനധികൃത ഖനനത്തെക്കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.