ഹൈദരാബാദ്: നിസാമബാദില്‍ വീടിന്‍റെ ഒരു ഭാഗത്തെ ഭിത്തിയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
വീടിന്‍റെ ഭിത്തിയിടിഞ്ഞ് വീണ് അപകടം; മൂന്ന് പേര്‍ മരിച്ചു - Nizamabad
ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വീടിന്‍റെ ഭിത്തിയിടിഞ്ഞ് വീഴുകയായിരുന്നു.
വീടിന്‍റെ ഭിത്തിയിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു
മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളുടെ മുകളിലേക്ക് ഭിത്തിയിടിഞ്ഞ് വീഴുകയായിരുന്നു. ശ്രീനിവാസ്, ഭാര്യ ലക്ഷ്മി, മകന്‍ സായി എന്നാവരാണ് മരിച്ചത്. ഇവരുടെ പരിക്കേറ്റ മറ്റ് മൂന്ന് പെണ്‍കുട്ടികളുടെയും സ്ഥിതി ഗുരുതരമാണ്.