അഹമ്മദാബാദ് ഗാർമെന്‍റ് ലേബൽ ഫാക്ടറിയിൽ തീപിടിത്തം; മൂന്ന് മരണം - ഗാർമെന്‍റ് ലേബൽ ഫാക്ടറി
അഹമ്മദാബാദിലെ ഒധവ് ജിഐഡിസിയിലെ ലോട്ടസ് ലേബൽ ഇൻഡസ്ട്രീസ് എന്നറിയപ്പെടുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
![അഹമ്മദാബാദ് ഗാർമെന്‍റ് ലേബൽ ഫാക്ടറിയിൽ തീപിടിത്തം; മൂന്ന് മരണം Ahmedabad garment factory Three workers killed in Ahmedabad factory Lotus Label Industries MF Dastoor Lotus Label Industries അഹമ്മദാബാദ് ഗാർമെന്‍റ് ലേബൽ ഫാക്ടറി അഹമ്മദാബാദ് ഗാർമെന്‍റ് ലേബൽ ഫാക്ടറിയിൽ തീപിടിത്തം; മൂന്ന് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6168546-126-6168546-1582392369417.jpg)
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗാർമെന്‍റ് ലേബൽ നിർമാണ ഫാക്ടറിയുടെ മൂന്നാം നിലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അഹമ്മദാബാദിലെ ഒധവ് ജിഐഡിസിയിലെ ലോട്ടസ് ലേബൽ ഇൻഡസ്ട്രീസ് എന്നറിയപ്പെടുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ മൂന്നാം നിലയോട് ചേർന്നുള്ള മുറിയിലാണ് തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. മുറിയിൽ ജാലകമോ വായു സഞ്ചാരമോ ഇല്ലാത്തതിനാൽ ശ്വാസംമുട്ടി ഇവർ മരിക്കുകയായിരുന്നുവെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ എം എഫ് ദസ്തൂർ പറഞ്ഞു. വൈകിട്ട് 3.30നാണ് തീപിടുത്തമുണ്ടായത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് കെട്ടിടത്തിൽ പടർന്നുപിടിച്ച തീ അണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.