ബിഹാറില്‍ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - Katihar incident
സാമ്പത്തിക പ്രശ്‌നങ്ങളാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ബീഹാറിൽ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പട്‌ന: ബിഹാറിലെ കത്തിഹാറിൽ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ഭർത്താവിനെയും ഭാര്യയെയും മകനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി കത്തിഹാറിലെ സദാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.