കേരളം

kerala

ETV Bharat / bharat

മിസോറാമില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് മൂന്ന് മരണം; 9 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മിസോറാമില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് മൂന്ന് മരണം

By

Published : Jul 3, 2019, 12:28 PM IST

ഐസ്വാള്‍: മിസോറാമിലെ മണ്ണിടിച്ചലില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ലാല്‍നുന്‍ഫെലി (13), ലാല്‍പെക്സംഗ(8) സയ്നിംഗ്ളോവി(52) എന്നിവരാണ് മരിച്ചത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ

ശ്രമം തുടരുകയാണ്.

ഡര്‍ട്ട്ലാംഗ് കുന്നില്‍ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണമായത്. കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. നിലവില്‍ 18 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ABOUT THE AUTHOR

...view details