തബ്‌ലീഗ് ജമാഅത്ത് പരിപാടിയിൽ പങ്കെടുത്തവർ ഹിമാചലിൽ എത്തിയത് രണ്ട് ബസില്‍ - travelled by bus
മാർച്ച് 18 നാണ് ഇവർ മൂന്ന് പേരും ഡൽഹിയിൽ നിന്നും ഹിമാചൽ പ്രദേശിൽ എത്തിയത്
തബ്ലീഗി ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്തവർ ഹിമാചലിൽ എത്തിയത് രണ്ട് ബസുകളിലായി
ഷിംല: കൊവിഡ് സ്ഥിരീകരിച്ച തബ്‌ലീഗ് ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത മൂന്ന് പേർ ഡൽഹിയിൽ നിന്നും രണ്ട് ബസുകൾ കയറിയാണ് ഹിമാചൽ പ്രദേശിൽ എത്തിച്ചേർന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മാർച്ച് 18 നാണ് ഡൽഹിയിൽ നിന്നും ഇവർ സോളൻ ജില്ലയിലെ നലഗർഹിൽ എത്തിയത്. എച്ച്പി 93 0564, എച്ച് പി 12 0446 എന്നീ രജിസ്ട്രേഷനിലുള്ള രണ്ട് ബസുകളിലാണ് ഇവർ നലഗർഹിൽ എത്തിയതെന്ന് ബഡ്ഡി പൊലീസ് സൂപ്രണ്ട് രോഹിത് മൽപാനി പറഞ്ഞു. ഈ ബസുകളിൽ അന്നേ ദിവസം സഞ്ചരിച്ചവർ അതത് ജില്ലകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് എസ്പി അഭ്യർഥിച്ചു.