പനാജി: ഗോവയിൽ ഐപിഎൽ വാതുവെപ്പ് റാക്കറ്റിൽ അംഗങ്ങളായ മൂന്ന് പേരെ ഗോവ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തീരദേശ ഗ്രാമമായ അർപോറയിൽ നിന്നാണ് ഗുജറാത്ത് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഈ സീസൺ ആരംഭിച്ചത് മുതൽ ഗുജറാത്തിലെ ഗാന്ധിധാം നിവാസികളായ ശക്തി പഞ്ചാബി, വിശാൽ അഹൂജ, ഹിതേഷ് കേശ്വാനി എന്നിവർ 1.17 കോടി രൂപ വാതുവെപ്പിലൂടെ നേടിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
ഐപിഎൽ വാതുവെപ്പ്; ഗോവയിൽ മൂന്ന് പേർ അറസ്റ്റിൽ - ഐപിഎൽ വാതുവെപ്പ് ഗോവയിൽ മൂന്ന് പേർ അറസ്റ്റിൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഈ സീസൺ ആരംഭിച്ചത് മുതൽ പ്രതികൾ 1.17 കോടി രൂപ വാതുവെപ്പിലൂടെ നേടിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
ഐപിഎൽ വാതുവെപ്പ്; ഗോവയിൽ മൂന്ന് പേർ അറസ്റ്റിൽ
ഗുജറാത്ത് ആസ്ഥാനമായുള്ള ഇടപാടുകാരിൽ നിന്നാണ് പ്രതികൾ വാതുവെപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.