ഐപിഎൽ വാതുവെപ്പ്; മഹാരാഷ്ട്രയിൽ മൂന്നുപേർ പിടിയിൽ - bcci
ചൊവ്വാഴ്‌ച രാത്രി നടന്ന ഐപിഎൽ മത്സരത്തിൽ വാതുവെപ്പ് നടത്തിയവരാണ് പിടിയിലായത്.
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയതിന് മഹാരാഷ്ട്രയിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. പൽഘർ സ്വദേശികളായ ജിനേഷ് പുനാമി, ഇർഫാൻ ഷെയ്ഖ്, ഷഹബാസ് എന്നിവരാണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്‌ച രാത്രി നടന്ന ഐപിഎൽ മത്സരത്തിൽ വാതുവെപ്പ് നടത്തിയ മെഡിക്കൽ സ്റ്റോർ ഉടമ ജിനേഷ് പുനാമിയയെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോളാണ് ഇർഫാൻ ഷെയ്ഖും കൂട്ടാളിയായ ഷഹബാസും പിടിയിലായത്. മഹാരാഷ്‌ട്ര ചൂതാട്ട നിയമത്തിലെ വകുപ്പുകൾ പ്രകാരം ദഹാനു പൊലീസാണ് കേസ് ഫയൽ ചെയ്‌തത്.