ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ജൂലൈ 16 അർദ്ധരാത്രിയോടെ ലാൽഗഞ്ച് നിവാസിയായ മുകേഷ് യാദവും രണ്ട് സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തുകയും മൂവരും ചേർന്ന് പെൺകുട്ടിയെ കാറിനുള്ളിലേക്ക് പിടിച്ചു കയറ്റുകയുമായിരുന്നു .
യുപിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ - യുപിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു
സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറഞ്ഞു.
![യുപിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ Basti Uttar Pradesh Kalwari Ghaziabad Rape Abduction Police Mukesh Yadav Crime യുപിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തു മൂന്ന് പേർ അറസ്റ്റിൽ'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8255321-331-8255321-1596268102099.jpg)
യുപി
സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറഞ്ഞു. ഗാസിയാബാദിലേക്ക് കൊണ്ടുപോയി ഒരു മുറിയിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. എതിർത്തപ്പോൾ യുവാക്കൾ തന്നെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുതായും പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷിനും രണ്ട് സുഹൃത്തുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി ഹേംരാജ് മീന പറഞ്ഞു.