കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍ - കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അസ്മർ-ഷിയാൽഡ എക്സ്പ്രസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ ചൊവ്വാഴ്ച റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

മതിയായ യാത്ര രേഖകള്‍ സൂക്ഷിക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു മൂന്നംഗ സംഘം. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ടുണ്ടായിരുന്നത്

3 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

By

Published : Aug 28, 2019, 9:22 AM IST

ലക്നൗ:ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ ഉത്തര്‍പ്രദേശിലെ കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തു. യുവതിയെ കടത്തിക്കൊണ്ടു വന്ന സംഘമാണ് പിടിയിലായത്. സംഘത്തില്‍ ഒരാള്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ടുണ്ടായിരുന്നത്. രാജാക്ക് എന്ന വ്യക്തിയായിരുന്നു ഇത്. മറ്റുള്ളവര്‍ക്ക് യാത്രാരേഖകളില്ലായിരുന്നുവെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

അസ്മർ-ഷിയാൽഡ എക്സ്പ്രസിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് കാൺപൂർ ജിആർപി ഇൻസ്പെക്ടർ രാം മോഹൻ റായ് പറഞ്ഞു. പിടിയിലായവരെ വിവിധ അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്തു വരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details