അനധികൃതമായി അരി കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ - rice
പൊതുവിതരണ സംവിധാനം വഴി പൊതുജനങ്ങളിലേക്ക് എത്തിക്കേണ്ട അരിയാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം.
അനധികൃതമായി അരി കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ
അമരാവതി: പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യാനുള്ള 900 കിലോ അരി അനധികൃതമായി കടത്താൻ ശ്രമിച്ചതിന് ആന്ധ്രാപ്രദേശിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. ആന്ധ്രയിലെ പൊടലകുരുവിൽ നിന്നും നെല്ലൂരിലേക്ക് അരി കടത്തുമ്പോഴാണ് ഇവർ പിടിയിലായത്. അരിയും കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്‍റെ ഡ്രൈവറുൾപ്പടെ മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.