ഉത്തരാഖണ്ഡ്: രാജാജി ദേശീയോദ്യാനത്തിലെ കാടുകളിൽ കാണാതായ മൂന്ന് അമേരിക്കൻ വിനോദ സഞ്ചാരികളെ കണ്ടെത്തി. ഏഴ് മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷമാണ് പൊലീസ് സംഘം സഞ്ചാരികളെ കണ്ടെത്തിയത്.
ഉത്തരാഖണ്ഡില്‍ കാണാതായ മൂന്ന് അമേരിക്കൻ വിനോദ സഞ്ചാരികളെ കണ്ടെത്തി - ഉത്തരാഖണ്ഡ്
ഏഴ് മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷമാണ് സഞ്ചാരികളെ കണ്ടെത്തിയത്.
ഉത്തരാഖണ്ഡില്‍ കാണാതായ മൂന്ന് അമേരിക്കൻ വിനോദ സഞ്ചാരികളെ കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ച മുസ്സോറിയിൽ നിന്നും ഋഷികേശിലേക്ക് യാത്ര തിരിച്ചവർ യാത്രാമധ്യേ അതിഥി മന്ദിരത്തിൽ കുടുംബാംഗങ്ങളോടൊപ്പം താമസിച്ചു.തുടർന്ന് രാജാജി ദേശീയോദ്യാനം കടന്ന് പോകുമ്പോൾ കാടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. സമയം വൈകുകയും ഇരുട്ടു വീഴുകയും ചെയ്‌തതോടെ വഴിയറിയാതെ ഇവർ കാട്ടില്‍ കുടുങ്ങി.
ദേശീയോദ്യാനത്തിന് സമീപം ഗ്രാമവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും സഞ്ചാരികളുടെ കാർ കണ്ടതിനെ തുടർന്നാണ് തെരച്ചില്‍ നടത്തിയത്.