കേരളം

kerala

ETV Bharat / bharat

നാട്ടിലെത്താൻ വസായിയിൽ കാത്തിരുന്നത് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ

ഉത്തർപ്രദേശിലേക്കുള്ള ആറ് സ്‌പെഷ്യൽ ട്രെയിനുകൾ വസായ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതായി റെയിൽവേ വകുപ്പ് അറിയിച്ചിരുന്നു

Migrant workers  Vasai  Special train  Shramik Special train
പ്രത്യേക ട്രെയിനിൽ നാട്ടിലെത്താൻ വസായിയിൽ കാത്തിരുന്ന് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ

By

Published : May 27, 2020, 7:50 AM IST

മുംബൈ:വസായിയിലെ സൺസിറ്റി മൈതാനത്ത് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ഒത്തുകൂടി . വസായ് റെയിൽ‌വേ സ്റ്റേഷനിലേക്ക് പോകാൻ ഊഴം കാത്താണ് തൊഴിലാളികൾ മൈതാനത്ത് ഒത്ത് ചേര്‍ന്നത്. സൺസിറ്റി മൈതാനത്ത് നിന്നുമാണ് ഇവരെ റെയിൽ‌വേ സ്റ്റേഷനിൽ എത്തിക്കുക.

ഉത്തർപ്രദേശിലേക്കുള്ള ആറ് സ്‌പെഷ്യൽ ട്രെയിനുകൾ വസായ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതായി റെയിൽവേ വകുപ്പ് അറിയിച്ചിരുന്നു. ഇവയിൽ മൂന്ന് ട്രെയിനുകൾ ജൗൻപൂരിലേക്കും ഒരെണ്ണം ഗോരഖ്പൂരിലേക്കും രണ്ടെണ്ണം ഭഡോയിലേക്കും പുറപ്പെടും.

മെയ് 25 വരെ 3,060 സ്‌പെഷ്യൽ ട്രെയിനുകൾ രാജ്യത്തൊട്ടാകെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സർവീസ് നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.കൊവിഡ് ലോക്ക് ഡൗണിനിടെയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയക്കുന്നതിനായി പ്രത്യേക ട്രെയിനുകളുടെ പ്രവർത്തനം സർക്കാർ അനുവദിച്ചിരുന്നു.

ABOUT THE AUTHOR

...view details