ന്യൂഡല്‍ഹി: ഹോസ്റ്റൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയൻ ഡിസംബർ 12 മുതൽ സെമസ്റ്റർ പരീക്ഷകൾ ബഹിഷ്‌കരിക്കാൻ ഒരുങ്ങുന്നു. എന്നാല്‍ പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്നാണ് സര്‍വകലാശാല അധികൃതരുടെ മുന്നറിയിപ്പ്. നിശ്ചിത മാര്‍ക്ക് നേടാനാകാത്ത എംഫില്‍ വിദ്യാര്‍ഥികളെ സര്‍വകലാശാല ലിസ്റ്റില്‍ നിന്നും ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹോസ്റ്റൽ ഫീസ് വർധിപ്പിക്കുന്നതിന് എതിരെ ഒരു മാസത്തിലേറെയായി സമരത്തിലാണ് വിദ്യാര്‍ഥി യൂണിയനായ ജെഎന്‍യുഎസ്‌യു.
പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കും; വിദ്യാര്‍ഥികൾക്ക് താക്കീതുമായി ജെഎന്‍യു - jnu hostel fee hike
ഹോസ്റ്റൽ ഫീസ് വർധിപ്പിക്കുന്നതിനെതിരെ ഒരു മാസത്തിലേറെയായി സമരത്തിലാണ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനായ ജെഎന്‍യുഎസ്‌യു
![പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കും; വിദ്യാര്‍ഥികൾക്ക് താക്കീതുമായി ജെഎന്‍യു ജെഎന്‍യു സമരം ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയൻ ജെഎന്‍യുഎസ്‌യു ജെഎന്‍യു ഹോസ്റ്റൽ ഫീസ് വർധന JNU students jnu hostel fee hike Jawaharlal Nehru University Students' Union](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5262086-1003-5262086-1575431911043.jpg)
പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കും; വിദ്യാര്‍ഥികൾക്ക് താക്കീതുമായി ജെഎന്‍യു
എംഫിൽ, പിഎച്ച്ഡി പ്രബന്ധങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. അക്കാദമിക് കൗൺസിലും എക്‌സിക്യൂട്ടീവ് കൗൺസിലും അംഗീകരിച്ച യൂണിവേഴ്‌സിറ്റി അക്കാദമിക് കലണ്ടർ കര്‍ശനമായി പാലിക്കണമെന്നും സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.