ഷില്ലോങ്:പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങൾ ആളിക്കത്തുമ്പോൾ വിവാദ പ്രസ്താവനയുമായി മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ് രംഗത്ത്. ‘വിഭജന ജനാധിപത്യ’ത്തില്‍ വിശ്വാസമില്ലാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകൂവെന്ന വിവാദ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.
പൗരത്വ ഭേദഗതി ബില്ല്; വിവാദ പരാമർശവുമായി മേഘാലയ ഗവര്‍ണര്‍
ജനാധിപത്യത്തിന് വിഭജനം അത്യാവശ്യമാണ്. അത് ആവശ്യമില്ലാത്തവര്‍ ഉത്തരകൊറിയയിലേക്ക് പൊയ്‌ക്കോളൂവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം
ജനാധിപത്യത്തിന് വിഭജനം അത്യാവശ്യമാണ്. അത് ആവശ്യമില്ലാത്തവര്‍ ഉത്തരകൊറിയയിലേക്ക് പൊയ്‌ക്കോളൂവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു ഗവര്‍ണര്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഒരിക്കല്‍ ഈ രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയെ സൂചിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. കിം ജോങ് ഉന്നാണ് ഉത്തരകൊറിയയുടെ ഭരണാധികാരി. ഗവര്‍ണറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്ഭവനുമുന്നില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടി.
TAGGED:
പൗരത്വ ഭേദഗതി ബില്ല്