കേരളം

kerala

ETV Bharat / bharat

കർഷകരെ ദേശവിരുദ്ധരാക്കുന്നവരാണ് യഥാര്‍ഥ ദേശവിരുദ്ധരെന്ന് ആം ആദ്മി വക്താവ്

കര്‍ഷകരെ ദേശവിരുദ്ധരാക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും ആം ആദ്മി വക്താവ് രാഘവ് ചദ്ദ പറഞ്ഞു

Raghav Chadha  protesting farmers  AAP  anti-nationals  Virender Babbar  farmers protest  Arvind Kejriwal
കർഷകരെ ദേശവിരുദ്ധരാക്കുന്നവരാണ് യാതാർഥ ദേശവിരുദ്ധരെന്ന് ആം ആദ്മി വക്താവ്

By

Published : Dec 14, 2020, 5:28 PM IST

ന്യൂഡൽഹി:കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ ദേശവിരുദ്ധരാക്കുന്നവരാണ് യഥാര്‍ഥ രാജ്യ വിരുദ്ധരെന്നും അങ്ങനെയുള്ളവർ പാകിസ്ഥാനിലേക്ക് പോകണമെന്നും ആം ആദ്മി വക്താവ് രാഘവ് ചദ്ദ. ബിജെപി ഉൾപ്പെടെ കർഷകരെ എല്ലാവരും പിന്തുണക്കുന്നുണ്ടെന്ന് ബിജെപി വക്താവ് വിരേന്ദർ ബാബര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കർഷകരുടെ പ്രതിഷേധത്തിൽ മാവോയിസ്റ്റുകളും ഇടതുപക്ഷക്കാരും ദേശവിരുദ്ധരും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് നിരവധി കേന്ദ്രമന്ത്രിമാർ ആവർത്തിച്ച് ആരോപിച്ചു.

അതേസമയം കർഷകർ ഇത് നിഷേധിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് രാഘവ് ചദ്ദയെയും രണ്ട് ആം ആദ്‌മി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്രമന്ത്രി അമിത്ഷായുടെ വസതിക്കുമുന്നിൽ പ്രതിഷേധം നടത്താൻ ഗൂഡാലോചന നടത്തി എന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം ചില കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പ്രതിഷേധിക്കുന്ന കർഷകരെ രാജ്യദ്രോഹികളാക്കാൻ ശ്രമിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അഭിപ്രായപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details