കള്ളപ്പണം വെളുപ്പിൽ കേസിൽ റോബർട്ട് വദ്രയെ തുടർച്ചയായി ചോദ്യം ചെയ്യുന്നതിൽ തനിക്ക് ആശങ്ക ഇല്ലെന്ന് പ്രിയങ്കാ ഗാന്ധി.താൻ തന്റെ പ്രവർത്തനങ്ങളിൽ തുടരുമെന്നും മറ്റൊന്നും തന്നെ ബാധിക്കില്ലെന്നുമാണ് ചോദ്യം ചെയ്യലിനെ പറ്റി പ്രയങ്കാ ഗാന്ധി പറഞ്ഞത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ നേരിടുകയാണെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
വദ്രയുടെ ചോദ്യം ചെയ്യല്‍: ആശങ്കയില്ലെന്ന് പ്രിയങ്ക ഗാന്ധി
സംഘടനയെക്കുറിച്ചും അതിന്‍റെ ഘടനയെക്കുറിച്ചും മാറ്റങ്ങള്‍ വരുത്തേണ്ടതിനെപ്പറ്റിയും പഠിക്കുകയാണ്. തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നോക്കിക്കാണുകയാണെന്ന് പ്രിയങ്ക ഗാന്ധി.
സംഘടനയെക്കുറിച്ചു അതിന്റെ ഘടനയെക്കുറിച്ചു മാറ്റങ്ങൾ വരുത്തേണ്ടതിലും ഞാൻ പഠിക്കുകയാണ്. തെരഞ്ഞെടുപ്പ് നേരിടാൻ എങ്ങനെ കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിക്കുന്നതെന്നും ഞാൻ നോക്കിക്കാണുകയാണ്. പ്രിയങ്ക പറഞ്ഞു.
ഉത്തർപ്രദേശിൽ ശക്തമായ തിരിച്ചു വരവ് നടത്താൻ കിഴക്കൻ യുപിയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കാ ഗാന്ധിയെ തിരഞ്ഞെടുത്തത്. സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെത്തിയ പ്രയങ്കാഗാന്ധി 25 കിലോ മീറ്റർ നീളുന്ന റോഡ് ഷോയിൽ പങ്കെടുത്തു. വൻ ജനപങ്കാളിത്തമായിരുന്നു റോഡ് ഷോയിൽ ഉണ്ടായിരുന്നത്. ഇതോടെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉത്തർപ്രദേശിൽ തുടക്കമിട്ടു.
ഡൽഹിയിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിൽ വദ്ര ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ പ്രിയങ്കയും കൂടെപ്പോയിരുന്നു.