കേരളം

kerala

ETV Bharat / bharat

കർഷകർക്കും തൊഴിലിനും വേണ്ടി വോട്ട്; മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധി - മഹാസഖ്യം

അതേസമയം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പശ്ചിം ചമ്പാരനിലെ വാൽമിക്കിനഗർ, ദർഭംഗ ജില്ലയിലെ കുശേശ്വർ അസ്താൻ എന്നിവിടങ്ങളിൽ രണ്ട് റാലികളെ അഭിസംബോധന ചെയ്യും

This time for farmers, employment; vote for Mahagathbandhan: Rahul Gandhi  Mahagathbandhan  vote for Mahagathbandhan: Rahul Gandhi  കർഷകർക്കും തൊഴിലിനും വേണ്ടി വോട്ട്  മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധി  മഹാസഖ്യം  രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

By

Published : Oct 28, 2020, 10:32 AM IST

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്ന സാഹചര്യത്തിൽ കർഷകർക്കും തൊഴിലിനും വേണ്ടി വോട്ട് ചെയ്യണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും വികസനത്തിനായി മഹാഗത്ബന്ധന് (മഹാസഖ്യം) വോട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി ബിഹാറിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പശ്ചിം ചമ്പാരനിലെ വാൽമിക്കിനഗർ, ദർഭംഗ ജില്ലയിലെ കുശേശ്വർ അസ്താൻ എന്നിവിടങ്ങളിൽ രണ്ട് റാലികളെ അഭിസംബോധന ചെയ്യും.

ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യം, ആർജെഡി, കോൺഗ്രസും ഉൾപ്പെടുന്ന മഹാഗത്ബന്ധൻ, ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടി എന്നിവരുമായി ത്രികോണ മത്സരത്തിന് ബിഹാർ സാക്ഷ്യം വഹിക്കും. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഇന്ന് രാവിലെ 7 മണിയ്ക്ക് ആരംഭിച്ചു. 16 ജില്ലകളിലെ 71 നിയോജകമണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 1,066 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കും.

ജെഡി-യു (115), ബിജെപി (110 സീറ്റുകൾ) വികാസ്ഷീൽ ഇൻസാൻ പാർട്ടി (11), ജിതാൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ( 7) എന്നിവയടങ്ങുന്ന എൻഡിഎ ആണ് ഒരു വശത്തെങ്കിൽ, തേജശ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്ത മഹാഗത്ബന്ധൻ ആണ് മറുവശത്ത് ശക്തമായി നിലനിൽക്കുന്ന എതിരാളികൾ. മഹാസഖ്യത്തിൽ ആർ‌ജെഡിയ്ക്ക് 144 സീറ്റുകളും കോൺഗ്രസിന് 70 സീറ്റുകളും വീതമുണ്ട്. മറ്റ് സഖ്യ പങ്കാളികളിൽ സി‌പി‌ഐ-എം‌എൽ (19 സീറ്റുകൾ), സി‌പി‌ഐ (6 സീറ്റുകൾ), സി‌പി‌ഐ‌എം (4 സീറ്റുകൾ) എന്നിവ ഉൾപ്പെടുന്നു . എൽ‌ജെപി സ്വന്തമായി 136 സീറ്റുകളിൽ മത്സരിക്കും.

ABOUT THE AUTHOR

...view details