കേരളം

kerala

ETV Bharat / bharat

29 വർഷമായി പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി അശുതോഷ് കുമാർ മാനവ്

കുട്ടികൾക്കും മാതാപിതാക്കൾക്കും പ്ലാസ്റ്റിക്കിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് അവബോധം നൽകുകയും പരിസ്ഥിതി സൗഹൃദമല്ലാത്ത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് മാനവിന്‍റെ രീതി

29 വർഷമായി പ്ലാസ്റ്റിക്കിനെതിരെ പോരാട്ടം നടത്തി അശുതോഷ് കുമാർ മാനവ്
29 വർഷമായി പ്ലാസ്റ്റിക്കിനെതിരെ പോരാട്ടം നടത്തി അശുതോഷ് കുമാർ മാനവ്

By

Published : Jan 3, 2020, 8:26 AM IST

Updated : Jan 3, 2020, 10:01 AM IST

നളന്ദ: പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ഗ്രാമങ്ങൾത്തോറും സഞ്ചരിച്ച് ക്യാമ്പയിനുകൾ നടത്തുകയാണ് ഹിൽസ സ്വദേശിയും സാമൂഹ്യ പ്രവർത്തകനുമായ അശുതോഷ് കുമാർ മാനവ്. ഒമ്പതാം ക്ലാസ് മുതൽ മാനവ് സാമൂഹ്യ പ്രവർത്തന രംഗത്ത് സജ്ജീവമാണ്. ഗ്രാമങ്ങൾത്തേറും സഞ്ചരിച്ച് മുതിർന്നവർക്കും കുട്ടികൾക്കും പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തിയാണ് ഇയാൾ പ്ലാസ്റ്റിക്കിനെതിരെ പോരാടുന്നത്.

29 വർഷമായി പ്ലാസ്റ്റിക്കിനെതിരെ പോരാട്ടവുമായി അശുതോഷ് കുമാർ മാനവ്

കുട്ടികൾക്കും മാതാപിതാക്കൾക്കും പ്ലാസ്റ്റിക്കിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് അവബോധം നൽകുകയും പരിസ്ഥിതി സൗഹൃദമല്ലാത്ത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് മാനവിന്‍റെ രീതി. മാനവിന്‍റെ ക്ലാസുകൾ കേൾക്കുന്ന കുട്ടികളിലൂടെ പ്ലാസ്റ്റിക്കിന്‍റെ ദൂഷ്യ ഫലങ്ങൾ മറ്റുള്ളവരിലെക്ക് എത്തിക്കാനും ഇയാൾ ശ്രദ്ധ ചെലുത്തുന്നു.

പ്ളാസ്റ്റിക്കിനെതിരെയുള്ള അശുതോഷ് കുമാർ മാനവിന്‍റെ പോരാട്ടത്തെ ബിഹർഷരീഫ് മുനിസിപ്പൽ കമ്മീഷണർ സൗരഭ് കുമാർ ജോർവാൾ അഭിനന്ദിച്ചിരുന്നു. 1991 മുതൽ താൻ പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവർത്തനങ്ങളില്‍ സജീവമാണെന്ന് അശുതോഷ് കുമാർ മാനവ് പറയുന്നു. എല്ലാ ഞായറാഴ്ചയും താനും സുഹൃത്തുക്കളും ഗ്രാമങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്താറുണ്ട്. ഇതിലൂടെയാണ് ഡ്രെയിനേജുകളിലും മറ്റും തടസ്സങ്ങൾ സൃഷ്ടിക്കുന്ന പ്രധാന വില്ലൻ പ്ലാസ്റ്റിക്കാണെന്ന് കണ്ടെത്തിയതെന്നും മാനവ് ഇടിവി ഭാരതിനോട് പറഞ്ഞു.

മുമ്പ് ബീഹാറിലുടനീളം നിരോധിത പുകയില ഉത്പന്നങ്ങൾക്കെതിരെ 'ക്വിറ്റ് ഗുഡ്ക' എന്ന പേരിൽ അശുതോഷ് കുമാർ മാനവ് ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. നിലവിൽ താൻ സ്വച്ഛ് ഭാരത് മിഷന്‍റെയും ജൽ ജീവൻ ഹരിയാലി അഭിയാന്‍റെയും പ്രചാരകനാണെന്നും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി തന്‍റെ ജീവിതം സമർപ്പിച്ചിരിക്കുകയാണെന്ന് മാനവ് പറയുന്നു. വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്തിട്ടുണ്ടെന്നും ഒരിക്കലും താൻ രാഷ്ട്രീയത്തിൽ ചേരില്ലെന്നും മാനവ് കുമാർ വ്യക്തമാക്കുന്നു.

Last Updated : Jan 3, 2020, 10:01 AM IST

ABOUT THE AUTHOR

...view details