ന്യൂഡല്‍ഹി:വധഭീഷണിയില്‍ ഭയമില്ലെന്നും കത്ത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സിപിഎം നേതാവ് ബൃന്ദ കാരാട്ട്. പൊലീസ് ഉചിതമായത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു. സിപിഎം നേതാവ് ബൃന്ദ കാരാട്ടും സിനിമാ നടന്‍ പ്രകാശ് രാജുമടക്കം 15 പേരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇന്നലെയാണ് അജ്ഞാത കത്ത് സന്ദേശം ലഭിച്ചത്. നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്.
വധഭീഷണിയില്‍ ഭയമില്ലെന്ന് ബൃന്ദ കാരാട്ട് - വൃന്ദ്രകാരാട്ട് ഉള്‍പ്പെടെ 15 പേര്‍ക്ക് വധിഭീഷണി
15 പ്രമുഖ വ്യക്തികള്‍ക്കാണ് വധഭീഷണി. ജനുവരി 29ന് കത്തിൽ പേര് പരാമർശിച്ചിരിക്കുന്ന മുഴുവൻ പേരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്
![വധഭീഷണിയില്‍ ഭയമില്ലെന്ന് ബൃന്ദ കാരാട്ട് Brinda Karat on threat letter This cannot stop our work: Brinda Karat letter sent to Prakash Raj and 13 others Prakash Raj's tweets on threat letter letter threatening to 'eliminate' prakash raj വൃന്ദ്രകാരാട്ട് വൃന്ദ്രകാരാട്ട് ഉള്‍പ്പെടെ 15 പേര്‍ക്ക് വധിഭീഷണി ഭീഷണിക്കത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5849912-772-5849912-1580035201225.jpg)
പ്രകാശ് രാജ് കത്ത് ട്വിറ്ററിൽ ഷെയർ ചെയ്തതോടെ ഇക്കാര്യം ചര്‍ച്ചയായിരുന്നു. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ പേരും കത്തിലുണ്ട്. ജനുവരി 29ന് കത്തിൽ പേര് പരാമർശിച്ചിരിക്കുന്ന മുഴുവൻ പേരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇവരെല്ലാം രാജ്യദ്രോഹികളാണെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല, മറ്റുള്ളവരോടും അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കാൻ പറയുക എന്നും നിജഗുണാനന്ദക്ക് ലഭിച്ച കത്തിലുണ്ട്. നിങ്ങളെയെല്ലാം തീർച്ചയായും കൊല്ലുമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
സംഹാരത്തിനുള്ള മുഹൂര്‍ത്തമായിരിക്കുന്നു എന്നും കത്തിലുണ്ട്. ഇവരുടെ പ്രവൃത്തികള്‍ നിര്‍ത്താത്തതിനാലാണ് തീരുമാനമെന്നും കത്തില്‍ പറയുന്നു. മുൻ ബജ്‌രംഗ്‌ദൾ നേതാവ് മഹേന്ദ്ര കുമാർ, നടൻ ചേതൻ കുമാർ, ബി.ടി ലളിത നായക്, മഹേഷ് ചന്ദ്ര ഗുരു, പ്രൊഫ. ഭാഗ്‌വൻ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകൻ ദിനേശ് അമിൻ മാട്ടു, മാധ്യമപ്രവർത്തകൻ അഗ്നി ശ്രീധർ എന്നവരുടെ പേരും കത്തിലുണ്ട്.