ചണ്ഡീഗഡ്:ഇന്ന് കാര്‍ഗില്‍ യുദ്ധ വിജയത്തിന്‍റെ 21-ാം വാര്‍ഷികം. 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുവിനോട് പോരടിക്കുന്നതിനിടെ 527 ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യുവരിച്ചത്. 1,300 ജവാന്മാര്‍ക്ക് പരിക്കേറ്റു. 52 ദിവസം നീണ്ടു നിന്ന യുദ്ധം. ഒടുവില്‍ ശത്രുവിനെ തുരത്തി കാര്‍ഗില്‍ തിരിച്ച് പിടിച്ച് ഇന്ത്യന്‍ സേന വിജയക്കൊടി നാട്ടി. ശത്രുക്കള്‍ താവളമാക്കിയ മൂന്ന് പോയിന്‍റുകളും കീഴടക്കി നാലാമത്തെ പോയിന്‍റില്‍ ശത്രുവുമായി പോരാടുന്നതിനിടെയാണ് ഹരിയാനയിലെ മിലാക്‌പൂര്‍ സ്വദേശിയായ 21 വയസുകാരന്‍ പവിത്ര സിംഗ് വെടിയേറ്റ് വീരമൃത്യുവരിച്ചത്. ശത്രു പക്ഷത്തെ 11 പേരെയാണ് പവിത്ര സിംഗ് ഒറ്റക്ക് വെടിവെച്ച് വീഴ്‌ത്തിയത്. പവിത്ര സിംഗിന്‍റെ പിതാവ് കിതാബ് സിംഗും സൈനികനായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പവിത്ര സിംഗിന് സൈന്യത്തില്‍ ചേരാന്‍ അവസരം ലഭിച്ചത്. 1996 ല്‍ 8 ജാട്ട് റജിമെന്‍റില്‍ ചേര്‍ന്നു. 1999 ജൂലായ് ഒമ്പതിനാണ് പവിത്ര സിംഗ് വീരമൃത്യുവരിച്ചത്.
കാര്‍ഗില്‍ യുദ്ധ വിജയത്തിന്‍റെ 21-ാം വാര്‍ഷികം; മരിക്കാത്ത ഓര്‍മ്മകളില്‍ ഇന്നും പവിത്ര സിംഗ് - Haryanvi soldier
ശത്രു പക്ഷത്തെ 11 പേരെയാണ് പവിത്ര സിംഗ് ഒറ്റക്ക് വെടിവെച്ച് വീഴ്‌ത്തിയത്

മകന്‍റെ വിയോഗം ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമ്മ സുജനി സിംഗിന്‍റെ കണ്ണുകളില്‍ നിന്നും മാഞ്ഞിട്ടില്ല. എല്ലാ അമ്മമാര്‍ക്കും തന്‍റെ മകനെ പോലൊരു മകനെ നല്‍കണമെന്നാണ് പ്രാര്‍ഥനയെന്ന് അവര്‍ പറയുന്നു. പവിത്ര സിംഗിന്‍റെ ജന്മ സ്ഥലമായ മിലാക്‌പൂരില്‍ അദ്ദേഹത്തിന്‍റെ സ്‌മരണയില്‍ സ്‌മാരകം നിര്‍മിച്ചിട്ടുണ്ട്. എല്ലാ രക്ഷസാക്ഷി ദിനത്തിലും കായികമത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്ത്യന്‍ സേനയുടെ ധീരതയുടേയും ഭയരഹിത പോരാട്ടത്തിന്‍റെയും പ്രതീകമാണ് കാര്‍ഗില്‍ യുദ്ധം. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച എല്ലാ ജവാന്മാക്കും ഇടിവി ഭാരത് പ്രണാമം അര്‍പ്പിക്കുന്നു.