പാട്ന: ബിഹാര്‍ മുസാഫര്‍പൂരിയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 36 കുട്ടികള്‍ മരിച്ചു. മസ്തിഷ്ക്ക വീക്കമാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്. 133 കുട്ടികള്‍ ചികിത്സയിലാണ്.
മസ്തിഷ്ക്ക വീക്കം: ബിഹാറില്‍ 36 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട് - മുസാഫര്‍പൂരി
വേനല്‍ക്കാലത്ത് മുസാഫര്‍പൂരിലും പരിസര പ്രദേശങ്ങളിലും മസ്തിഷ്ക്ക വീക്കം പതിവാണ്. പതിനഞ്ചുവയസില്‍ താഴെയുള്ളവരെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്.
അതേസമയം മരണകാരണം രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് കൊണ്ട് സംഭവിക്കുന്ന ഹൈപ്പോഗ്ലൈസീമിയ ആണെന്നാണ് ബീഹാര്‍ ആരോഗ്യവകുപ്പും ഡോക്ടര്‍മാരും പറയുന്നത്.
ജില്ലയിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ കുട്ടികളെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള കുട്ടികളാണ് അധികവും. വേനല്‍ക്കാലത്ത് മുസാഫര്‍പൂരിലും പരിസര പ്രദേശങ്ങളിലും മസ്തിഷ്ക്ക വീക്കം പതിവാണ്. പതിനഞ്ചുവയസില്‍ താഴെയുള്ളവരെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.