ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിൽ രാജ്യതലസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 7,000 കൊവിഡ് കേസുകളാണ്.
ഡൽഹിയിൽ വീണ്ടും കൊവിഡ് വ്യാപനം കൂടുന്നു - fresh surge in coronavirus cases
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 7,000 കൊവിഡ് കേസുകളാണ്
ഡൽഹിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. മാർച്ച് ഒന്നിന് ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ ഒരു ബിസിനസുകാരാണ് ആദ്യമായി ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്തായാലും ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തോത് കൈകാര്യം ചെയ്യാനായി പരിശോധനകൾ കൂട്ടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ജെയ്ൻ അറിയിച്ചിട്ടുണ്ട്.
ശൈത്യകാലം ആരംഭിക്കുന്നതോടെ ഡൽഹിയിൽ പ്രതിദിനം 15,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നാണ് നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ നൽകുന്ന മുന്നറിയിപ്പ്. അതേസമയം ശനിയാഴ്ച 6,953 പേർക്ക് കൂടി ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചു.