മൂന്നാം തവണയും കൊവിഡ് മരണമില്ലാത്ത ദിനത്തിലൂടെ പുതുച്ചേരി - കൊവിഡ് മരണമില്ലാതെ പുതുച്ചേരി
പുതുച്ചേരിയിൽ കൊവിഡ് മരണം 592 ആയി തുടരുകയാണ്.
![മൂന്നാം തവണയും കൊവിഡ് മരണമില്ലാത്ത ദിനത്തിലൂടെ പുതുച്ചേരി puducherry no covid death third time covid puducherry's covid puducherry's covid death പുതുച്ചേരി പുതുച്ചേരിയിലെ കൊവിഡ് കൊവിഡ് മരണമില്ലാതെ പുതുച്ചേരി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9366581-1066-9366581-1604051900253.jpg)
പുതുച്ചേരി: മൂന്നാം തവണയും കൊവിഡ് മരണം രേഖപ്പെടുത്താത്ത ദിനത്തിലൂടെ കടന്നു പോകുകയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി. ഒക്ടോബർ 18, 26, 27 തീയതികളിലാണ് കൊവിഡ് മരണം രേഖപ്പെടുത്താതെ പുതുച്ചേരി കടന്നു പോയത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 34,908 ആയി ഉയർന്നു. നിലവിൽ 3,739 പേർക്കാണ് ഈ പ്രദേശത്ത് കൊവിഡ് ഉള്ളത്. 30,577 പേർ രോഗമുക്തി നേടി. കൊവിഡ് മരണം 592 ആയി തുടരുകയാണ്. പുതുച്ചേരി(97), കാരയ്ക്കൽ (27), മാഹി(12), യാനം (13) എന്നിവിടങ്ങളിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്