ന്യൂഡൽഹി: കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ മൂന്നാം ഘട്ട ചർച്ചയും പരാജയം. നിയമത്തിൽ ഭേദഗതികള്‍ വരുത്താമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും കർഷകർ അംഗീകരിച്ചില്ല. ഭേദഗതികള്‍ വരുത്താമെന്ന സർക്കാർ വാഗ്‌ദാനം തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കർഷകർ ആരോപിച്ചു.
മൂന്നാം ഘട്ട ചർച്ചയും പരാജയം; സമരം ശക്തമാക്കി കർഷകർ
നിയമം പിൻവലിക്കുന്നില്ലെങ്കിൽ ചർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർഥമില്ലെന്ന് കർഷകർ പറഞ്ഞു. നിയമത്തിൽ ഒമ്പത് ഭേദഗതികള്‍ വരുത്താമെന്ന് സർക്കാർ അറിയിച്ചെങ്കിലും കർഷകർ അംഗീകരിച്ചില്ല.
നിയമം പിൻവലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നായിരുന്നു യോഗത്തിൽ സർക്കാർ നിലപാട്. എന്നാൽ, നിയമം പിൻവലിക്കുന്നില്ലെങ്കിൽ ചർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർഥമില്ലെന്ന് കർഷകർ പറഞ്ഞു. തുടർന്ന്, ഒമ്പത് ഭേദഗതികള്‍ വരുത്താമെന്ന് സർക്കാർ അറിയിച്ചെങ്കിലും കർഷകർ അംഗീകരിച്ചില്ല. കേന്ദ്രസർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലാണെന്നും യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു.
ഡിസംബർ 9ന് സർക്കാർ കർഷകരുമായി വീണ്ടും ചർച്ച നടത്തും. അതേസമയം, തലസ്ഥാന അതിർത്തിൽ പ്രതിഷേധം കനക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കർഷകരും ഡൽഹി അതിർത്തിയിലേക്ക് എത്തിച്ചേരുന്നു. നിയമം പിൻവലിക്കും വരെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.