ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ ഉപഭോഗം വര്‍ദ്ധിക്കുകയും ബാങ്കുകള്‍ വായ്പ നല്‍കുന്നത് കൂടുകയും ചെയ്യുന്നതിനാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ഉയരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതരാമന്‍. പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിലെ ധനകാര്യ സ്ഥാപന ഉടമകളുമായി നടത്തിയ കൂടിക്കാഴചയ്ക്ക് ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. വായ്പകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും പണലഭ്യത പ്രതിസന്ധിയില്ലെന്നുമാണ് അറിയാന്‍ സാധിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഉയരുമെന്ന് ധനമന്ത്രി - Things are looking up for the economy: FM after meeting pvt sector lenders
നിലവിലെ 45 ലക്ഷം രൂപയെന്ന ഭവനയോഗ്യതയ്ക്കുള്ള പരിധി 50 ലക്ഷമായി ഉയര്‍ത്തണമെന്ന് യോഗത്തില്‍ ബാങ്കുകളും നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനികളും (എന്‍ബിഎഫ്സി) ആവശ്യപ്പെട്ടു.

സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ ജിഡിപി വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക മന്ദ്യം കുറഞ്ഞെന്നും വരുന്ന ഉത്സവകാലം സമ്പത്ത് വ്യവസ്ഥ ഉയരുമെന്നും ധനമന്ത്രി പറഞ്ഞു.വാണിജ്യ വാഹന വിപണിയിലെ ഇടിവ് ചാക്രികമാണെന്നും അടുത്ത ഒന്നോ രണ്ടോ പാദങ്ങളില്‍ ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. നിലവിലെ 45 ലക്ഷം രൂപയെന്ന ഭവനയോഗ്യയ്തക്കുള്ള പരിധി 50 ലക്ഷമായി ഉയര്‍ത്തണമെന്ന് യോഗത്തില്‍ ബാങ്കുകളും നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനികളും (എന്‍ബിഎഫ്സി) നിര്‍ദ്ദേശിച്ചു.
വായ്പ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ ഉത്സവ സീസണില്‍ രാജ്യത്താകമാനം 400 ജില്ലകളില്‍ യോഗം നടത്തുമെന്ന് ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 3നും 7നുമിടയില്‍ നടക്കുന്ന ആദ്യഘട്ടത്തിലെ യോഗത്തില്‍ 250 ജില്ലകള്‍ ഉള്‍പ്പെടും. രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന ജില്ലകളില്‍ ഒക്ടോബര്‍ 11 മുതല്‍ ദീപാവലി വരെ യോഗം നടത്തും.
TAGGED:
nirmala