കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഡോക്‌ടര്‍മാര്‍ക്ക് നന്ദിയറിച്ച് കൊവിഡ് 19 രോഗവിമുക്തയായ യുവതി. തന്നെ ചികില്‍സിച്ച ഡോക്‌ടറില്‍മാരില്‍ ദൈവത്തെ കണ്ടെന്നും നന്ദിയുണ്ടെന്നും 23 കാരിയായ യുവതി പറയുന്നു. സ്‌കോട്ട്‌ലാന്‍റില്‍ വിദ്യാര്‍ഥിയായ യുവതി മാര്‍ച്ച് 19 കൊല്‍ക്കത്തയിലെത്തി. വിമാനത്താവളത്തില്‍ എത്തിയ ഉടനെ തന്നെ യുവതിയെ ബലിഗാട്ട ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
ഡോക്‌ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് കൊവിഡ് രോഗവിമുക്ത - കൊവിഡ് 19
സര്‍ക്കാറിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യുവതി ജനങ്ങളോട് ആവശ്യപ്പെടുന്നു.

ഡോക്‌ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് കൊവിഡ് രോഗവിമുക്ത
സര്‍ക്കാറിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യുവതി ജനങ്ങളോട് ആവശ്യപ്പെടുന്നു. പരിഭ്രമിക്കേണ്ടതില്ലെന്നും ശുചിത്വം പാലിക്കണമെന്നും മികച്ച ആരോഗ്യപരിരക്ഷ സംവിധാനങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു. ആശുപത്രി വിട്ട യുവതിയോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.