അഭിജിത് ബാനര്‍ജിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി - rahul gandhi hit out at piyush goyal
നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി ഇടതുപക്ഷ ചായ്‌വുള്ളയാളാണെന്ന് പീയുഷ് ഗോയല്‍ നടത്തിയ പ്രസ്‌താവനക്കാണ് രാഹുല്‍ ഗാന്ധി മറുപടിയുമായി രംഗത്തെത്തിയത്
ന്യുഡല്‍ഹി : ആഭ്യന്തര മന്ത്രി പീയുഷ് ഗോയലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി ഇടതുപക്ഷ ചായ്‌വുള്ളയാളാണെന്ന് പീയുഷ് ഗോയല്‍ നടത്തിയ പ്രസ്‌താവനക്കാണ് രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്ററിലുടെ മറുപടി നല്‍കിയത്. "ഈ വര്‍ഗ്ഗീയവാദികൾ വിദ്വേഷത്താല്‍ അന്ധരാണ്, ഒരു പ്രൊഫഷണല്‍ എന്താണെന്ന് അവര്‍ക്കറിയില്ല. പത്ത് കൊല്ലമെടുത്താലും അവര്‍ക്കത് മനസ്സിലാക്കി കൊടുക്കാന്‍ കഴിയില്ല," എന്നാണ് രാഹുല്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. പ്രിയങ്ക ഗാന്ധിയും പീയുഷ് ഗോയലിന്‍റെ പ്രസ്‌താവനക്കെതിരെ പ്രതികരിച്ചിരുന്നു. സര്‍ക്കാരിന്‍റെ ജോലി തകര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്‌ഥ പുരോഗമിപ്പിക്കുക എന്നതാണ് അല്ലാതെ കോമഡി സര്‍ക്കസ് നടത്തുകയല്ല എന്നാണ് പ്രിയങ്ക പ്രതികരിച്ചത്.