കേരളം

kerala

ETV Bharat / bharat

കൊറോണ വൈറസ് ;പഞ്ചാബിലെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ് ആരംഭിച്ചു - വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ് ആരംഭിച്ചു

പഞ്ചാബില്‍ ഇതുവരെ കൊറോണ കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Amritsar  thermal Sensors installed in punjab airports  Coronavirus  Punjab  കൊറോണ വൈറസ്  വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ് ആരംഭിച്ചു  Raja Sansi Airport, Amritsar
കൊറോണ വൈറസ് ;പഞ്ചാബിലെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ് ആരംഭിച്ചു

By

Published : Jan 28, 2020, 2:31 AM IST

ചണ്ഡീഗഢ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമൃത്‌സറിലെ രാജ സാനി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്ക്രീനിങ് ആരംഭിച്ചു. ഇതിനായി തെര്‍മല്‍ സെന്‍സറുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊറോണ കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മൊഹാലി രാജ്യാന്തര വിമാനത്താവളത്തിലും നാളെ മുതല്‍ തെര്‍മല്‍ സ്ക്രീനിങ് ആരംഭിക്കുന്നതാണ്.

തെര്‍മല്‍ സ്‌കാനിങ് വഴി പനി ബാധിച്ചവരെ കണ്ടെത്താനും ഡോക്‌ടര്‍മാര്‍ക്ക് കൂടുതല്‍ പരിശോധനങ്ങള്‍ക്കയക്കാനും സാധിക്കുന്നതാണ്. ആരോഗ്യവകുപ്പ് വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന കര്‍ശനമാക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകളും, വെന്‍റിലേറ്റര്‍ സംവിധാനവും ഉറപ്പുവരുത്തിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്ത് നിന്നും ചൈനയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയ നാലു പേര്‍ക്കും ഇതുവരെ രോഗബാധയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 28 ദിവസത്തിനിടെ ചൈനാസന്ദര്‍ശനം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അടുത്തുള്ള ജില്ലാ ആശുപത്രിയിലോ 104 ഹെല്‍പ് ലൈനിലോ ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലാതലത്തില്‍ ആരോഗ്യ സെല്ലുകളും പ്രവര്‍ത്തനമാരംഭിച്ചു.

ABOUT THE AUTHOR

...view details