രാജ്യത്ത് ഇന്ന് ഇന്ധനവിലയിൽ വർധനവില്ല - ഡൽഹി ഇന്ധനവില
ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 80.38 രൂപയും ഡീസൽ ലിറ്ററിന് 80.40 രൂപയുമായി
![രാജ്യത്ത് ഇന്ന് ഇന്ധനവിലയിൽ വർധനവില്ല fuel pricestoday hike in fuel prices hike in fuel prices india ഇന്ധനവില പെട്രോൾ ഡീസൽ ഡൽഹി ഇന്ധനവില](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7801943-419-7801943-1593317511318.jpg)
ന്യൂഡൽഹി: തുടർച്ചയായ 21 ദിവസത്തെ ഇന്ധനവിലവർധനവിൽ നിന്നും ആശ്വാസം. ഇന്ന് ഇന്ധന വില വര്‍ധിപ്പിച്ചില്ല. ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 80.38 രൂപയിലും, ഡീസൽ ലിറ്ററിന് 80.40 രൂപയിലും എത്തി നിൽക്കുന്നു. പെട്രോൾ ലിറ്ററിന് 25 പൈസയും, ഡീസലിന് 21 പൈസയുമാണ് ശനിയാഴ്‌ച കൂടിയത്. വാറ്റ് നികുതിയനുസരിച്ച് ഓരോ സംസ്ഥാനങ്ങളിലും നിരക്കുകൾ വ്യത്യസ്‌തമാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ജൂൺ ഏഴ് മുതലാണ് എണ്ണ കമ്പനികൾ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ഇന്ധനവില വർധനവ് അന്യായമാണെന്നും ചിന്താശൂന്യമായ ഇത്തരം നടപടികൾ പിൻവലിക്കണമെന്നും കുറഞ്ഞ എണ്ണവിലയുടെ ആനുകൂല്യം ജനങ്ങൾക്ക് നേരിട്ട് കൈമാറണമെന്നും കോൺഗ്രസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 69.60 രൂപയും ഡീസലിന് 62.30 രൂപയും ആയിരുന്നു.