ലക്നൗ:യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ മരിച്ച പുഷ്പേന്ദ്ര യാദവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അഖിലേഷ് യാദവ് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത് രാം രാജല്ല, നാഥുറാം രാജാണ്, പൊലീസും ആള്‍ക്കൂട്ടവും നിരപരാധികളെ തല്ലിക്കൊല്ലുകയാണെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.
യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ്
പൊലീസ് വെടിവെപ്പില്‍ മരിച്ച പുഷ്പേന്ദ്ര യാദവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അഖിലേഷ് യാദവ് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്
യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ്
ചിന്മയാനന്ദ് കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി ജയിലിലാണെന്നും ഉന്നാവ് കേസിലെ പെണ്‍കുട്ടിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു. പുഷ്പേന്ദ്ര യാദവിനെ പൊലീസ് വെടിവച്ചാണ് കൊലപ്പെടുത്തിയത്. പുഷ്പേന്ദ്ര മണല്‍മാഫിയ തലവനാണെന്നും ട്രക്ക് പിടിച്ചെടുത്തപ്പോള്‍ പൊലീസിന് നേരെ വെടിവെച്ചപ്പോള്‍, തിരിച്ചും വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസിന്‍റെ വാദം കുടുംബം തള്ളിയിരിക്കുകയാണ്.