ഹൈദരാബാദ്: ലോകത്ത് 37,475,839 ൽ അധികം പേർക്ക് കൊവിഡ് ബാധിക്കുകയും 10,77,594 ൽ അധികം പേർ കൊവിഡ് മൂലം മരിക്കുകയും ചെയ്‌തതായി റിപ്പോർട്ട്. 28,117,060 ൽ അധികം പേർ ഇതുവരെ രോഗമുക്‌തി നേടി. ബ്രസീലിൽ കൊവിഡ് പിന്നോട്ട് പോകുന്നുവെന്നതിന്‍റെ സൂചനകൾ ഉണ്ടായിരുന്നിട്ടും ശനിയാഴ്‌ച രാത്രി കൊവിഡ് മരണങ്ങളുടെ എണ്ണം 150,000 കവിഞ്ഞു. മരണസംഖ്യ ഇപ്പോൾ 150,198 ആണെന്നാണ് ബ്രസീലിയൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്‌തത്.
ലോകത്ത് 37,475,839 ൽ അധികം കൊവിഡ് ബാധിതർ
ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴു മില്യണിനടുത്തെത്തി.
ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കനുസരിച്ച്, ബ്രസീൽ അമേരിക്കയ്ക്ക് പിന്നിലാണ്. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴു മില്യണിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 73,272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് മരണങ്ങൾ 107,416 ആകുകയും ചെയ്‌തു. തുടർച്ചയായ ഏഴാം ദിവസവും കൊവിഡ് മരണം ആയിരത്തിൽ താഴെയാണ്. സെപ്റ്റംബർ പകുതി മുതൽ ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്‍റെ വേഗത കുറവാണ്. രാജ്യത്ത് രോഗമുക്തി നിരക്ക് 85% കവിഞ്ഞു. ബ്രിട്ടനിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 590,844 ആയി.