ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 37,148 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി ഉയർന്നു. 587 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 28,084 ആയി. 4,02,529 പേർ ചികിത്സയിൽ തുടരുമ്പോൾ 7,24,578 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 1,43,81,303 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം 3,33,395 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
ഇന്ത്യയിൽ 11.55 ലക്ഷത്തിലധികം കൊവിഡ് ബാധിതർ: മരണം 28,084 - ഇന്ത്യ കൊവിഡ് മരണം
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191. രോഗമുക്തി നേടിയവർ 7,24,578.
ഇന്ത്യയിൽ 11.55 ലക്ഷത്തിലധികം കൊവിഡ് ബാധിതർ
കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്. സ്ഥിരീകരിച്ച മരണങ്ങളുടെയും കൊവിഡ് കേസുകളുടെയും അനുപാതം 2.46 ശതമാനമായി കുറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,491 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 62.72 ശതമാനമായി.
Last Updated : Jul 21, 2020, 11:20 AM IST