ബെർഹംപൂർ: കൊവിഡ് ബാധിച്ച യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി. ഒഡീഷയിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു ആണ്‍ കുഞ്ഞിനെയും ഒരു പെണ്‍ കുഞ്ഞിനെയുമാണ് യുവതി പ്രസവിച്ചത്. ഇതില്‍ ആണ്‍കുഞ്ഞ് ഭാരകുറവ് കാരണം മരിച്ചു. പെണ്‍കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. വൈറസ് ബാധ കാരണം അമ്മയെ സിത്തലപ്പള്ളിയിലെ കൊവിഡ് 19 ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കുഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ഒരാഴ്‌ചക്ക് ശേഷം കുഞ്ഞിനെ കൊവിഡ് 19 ടെസ്റ്റിന് വിധേയയാക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കൊവിഡ് ബാധിച്ച യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി - കൊവിഡ് 19 രോഗികൾ വാർത്ത
എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു ആണ്‍ കുഞ്ഞിനെയും ഒരു പെണ്‍ കുഞ്ഞിനെയുമാണ് യുവതി പ്രസവിച്ചത്
നവജാത ശിശു
കഴിഞ്ഞ മെയ് ഒമ്പതാം തീയതി ഭർത്താവിനൊപ്പം യുവതി സൂറത്തില്‍ നിന്നും ഒഡീഷയിലേക്ക് വരുകയായിരുന്നു. എന്നാല്‍ 10-ാം തീയതി ടെസ്റ്റ് നടത്തിയപ്പോൾ യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.