കേരളം

kerala

ETV Bharat / bharat

യുവതിയെയും മൂന്ന് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി - മരിച്ച നിലയില്‍ കണ്ടെത്തി

സാഗർ ജില്ലയില്‍ യുവതിയെയും മൂന്ന് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മരണം

By

Published : Oct 7, 2019, 9:16 PM IST

സാഗർ:മധ്യപ്രദേശിലെ സാഗർ ജില്ലയില്‍ യുവതിയെയും മൂന്ന് കുട്ടികളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്ദ് ഭായ്(21) യെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ കുട്ടികളായ പുഷ്പേന്ദ്ര(5), ഹർഷിത(2.5) അങ്കിത്(1) എന്നിവരെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പിപാരിയ ചൗഡ ഗ്രാമത്തിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഭർത്താവ് ഹരി സിങ് ആണ് മരണവിവരം അറിയിച്ചതെന്നും മരണത്തില്‍ ദൂരൂഹതയുള്ളതായും പൊലീസ് വ്യക്തമാക്കി.

പിപാരിയ ചൗഡ ഗ്രാമത്തില്‍ യുവതിയെയും മൂന്ന് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി.

സംഭവം നടക്കുമ്പോൾ യുവതിയും കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്ന പ്രഥമിക നിഗമനത്തിലാണ് പൊലീസ്. അതേസമയം സ്‌ത്രീധനം ആവശ്യപെട്ട് മരിച്ച കുന്ദ് ഭായിയെ പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് അവരുടെ സഹോദരിയും രംഗത്ത് വന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details