ന്യൂഡല്‍ഹി: കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് മാനദണ്ഡം നിലവാരമാകണമെന്നോര്‍മിപ്പിച്ച് യൂജിസി (യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മിഷന്‍). പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയോ പങ്കെടുത്ത സെമിനാറുകളുടെയോ എണ്ണമല്ല പരിഗണിക്കേണ്ടതെന്നും യൂജിസി വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂജിസി അധ്യക്ഷന്‍ രാജ്യത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കും കത്തയച്ചു. കോളജ് അധ്യാപകരുടെ നിലവാരത്തകര്‍ച്ചയും കോഴ നല്‍കിയുള്ള സ്ഥാനക്കയറ്റങ്ങളും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ക്രമക്കേടുകള്‍ക്ക് മൂക്ക് കയറിടാന്‍ യൂജിസി തീരുമാനിച്ചത്.
സ്ഥാനക്കയറ്റത്തിന് മാനദണ്ഡം നിലവാരം; കടുപ്പിച്ച് യൂജിസി - സ്ഥാനക്കയറ്റത്തിന് മാനദണ്ഡം നിലവാരം; കടുപ്പിച്ച് യൂജിസി
ക്രമക്കേടുകള്‍ തടയാന്‍ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പട്ടിക പുറത്ത് വിട്ടു.
![സ്ഥാനക്കയറ്റത്തിന് മാനദണ്ഡം നിലവാരം; കടുപ്പിച്ച് യൂജിസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4665518-1090-4665518-1570315215443.jpg)
പല അധ്യാപകരും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പണം നല്‍കിയാണെന്ന് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രസിദ്ധീകരണ ക്രമക്കേടുകള്‍ തടയാന്‍ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പട്ടികയും യൂജിസി പുറത്ത് വിട്ടിട്ടുണ്ട്. പട്ടികയില്‍ നിന്നുള്ളവയില്‍ മാത്രമേ ഇനി മുതല്‍ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനാകൂ. പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതിലൂടെ തട്ടിക്കൂട്ട് പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് ഗ്രാന്‍ഡുകളും സ്കോളര്‍ഷിപ്പുകളും സ്ഥാനക്കയറ്റങ്ങളും സ്വന്തമാക്കുന്നതിന് തടയിടാമെന്നാണ് യൂജിസിയുടെ കണക്ക് കൂട്ടല്‍.
TAGGED:
യൂജിസി