കേരളം

kerala

ETV Bharat / bharat

ഓൺലൈൻ മദ്യവിൽപനക്ക് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

സംസ്ഥാനം ഓൺലൈൻ മദ്യ വിൽപനക്ക് സജ്ജമല്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്

Madras High Court  Liquor  Liquor shops  Supreme Court  Liquor shops to reopen  SC stays Madras HC's order of closing offline sale  New Delhi  coronavirus pandemic  സർക്കാർ മദ്യവിൽപന ശാലകൾ  ഓൺലൈൻ മദ്യവിൽപന  തമിഴ്‌നാട്  മദ്യം  മദ്രാസ് ഹൈക്കോടതി  സുപ്രീം കോടതി
ഓൺലൈൻ മദ്യവിൽപനക്ക് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ നൽകി

By

Published : May 15, 2020, 6:54 PM IST

ന്യൂഡൽഹി: സർക്കാർ മദ്യവിൽപന ശാലകൾ അടച്ച് ഓൺലൈൻ വഴിയോ ഹോം ഡെലിവറി വഴിയോ മദ്യ വിൽപന അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. സംസ്ഥാനം ഓൺലൈൻ മദ്യ വിൽപനക്ക് സജ്ജമല്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്‌നാട്‌ സർക്കാർ ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കിയെന്നും സംസ്ഥാന സർക്കാരിന്‍റെ നയത്തിലാണ് ഹൈക്കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ടി.എ.എസ്.എം.എ.സിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി കോടതിയെ അറിയിച്ചു.

തമിഴ്‌നാട് വലിയ സംസ്ഥാനമാണെന്നും അവിടെ ടെണ്ടർ സർവീസുകൾ ഇല്ലെന്നും ഇത്തരത്തിലുള്ളൊരു പദ്ധതി കലാപങ്ങൾക്ക് വഴിവെച്ചേക്കാമെന്നും റോഹ്തഗി കോടതിയെ ധരിപ്പിച്ചു. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ പി.വി യോഗേശ്വരൻ മദ്യം വിൽക്കുന്നത് മൗലികാവകാശമല്ലെന്നും വാണിജ്യപരമായ പ്രവർത്തനമാണെന്നും വാദിച്ചു.

ABOUT THE AUTHOR

...view details