ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ ഒമ്പത് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാനുള്ള നിർദേശത്തിന് സുപ്രീം കോടതി കൊളീജിയം അംഗീകാരം നൽകി. ജസ്റ്റിസുമാരായ പി.ടി ആശ, എം നിർമൽ കുമാർ, സുബ്രമോണിയം പ്രസാദ്, എൻ ആനന്ദ് വെങ്കിടേഷ്, ജി കെ ഇളന്തിരിയന്‍, കൃഷ്ണൻ രാമസാമി, സി സരവനൻ, ബി പുഗലേന്ദി, സെന്തിൽകുമാർ രാമമൂർത്തി എന്നിവരാണ് ജഡ്ജിമാർ.
ഒമ്പത് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു - മദ്രാസ് ഹൈക്കോടതി
ജസ്റ്റിസുമാരായ പി.ടി ആശ, എം നിർമ്മൽ കുമാർ, സുബ്രമോണിയം പ്രസാദ്, എൻ ആനന്ദ് വെങ്കിടേഷ്, ജി കെ ഇളന്തിരിയന്‍, കൃഷ്ണൻ രാമസാമി, സി സരവനൻ, ബി പുഗലേന്ദി, സെന്തിൽകുമാർ രാമമൂർത്തി എന്നിവരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള കൊളീജിയം ബുധനാഴ്ച നടന്ന യോഗത്തിൽ അലഹബാദ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് രാഹുൽ ചതുർവേദിയെ സ്ഥിരം ജഡ്ജിയായി നിയമിക്കാനുള്ള നിർദ്ദേശത്തിനും അംഗീകാരം നൽകി. ജുഡീഷ്യൽ ഓഫീസർമാരായ ഇലേഷ് ജസ്വന്തായ് വൈാറ, ഗീത ഗോപി, ഡോ. അശോക് കുമാർ സി ജോഷി, രാജേന്ദ്ര എം സരീൻ എന്നിവരെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താനുള്ള നിർദ്ദേശത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. സിജെഐ ബോബ്ഡെയെ കൂടാതെ, ജസ്റ്റിസുമാരായ എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ബാനുമതി എന്നിവരാണ് കെളീജിയത്തിലെ അംഗങ്ങള്‍.