ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണാശംസകൾ നേർന്നു. ഐക്യം ആഘോഷിക്കുന്ന അതുല്യമായ ഉത്സവമാണിത്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ്. എല്ലാവർക്കും സന്തോഷവും ആരോഗ്യവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും - The Prime Minister and the President wished Onam
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും ഓണാശംസകൾ നേർന്നു
![ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും The Prime Minister and the President wished Onam ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8621014-thumbnail-3x2-dd.jpg)
ഓണാശംസകൾ
രാഷ്ട്രപതി രാം നാഥ് കോവിന്ദും ട്വിറ്ററിൽ ആശംസകൾ അറിയിച്ചു. സാംസ്കാരിക പാരമ്പര്യത്തിന്‍റെ പ്രതീകവും വിളവെടുപ്പ് കാലത്ത് പ്രകൃതി മാതാവിനോടുമുള്ള നന്ദി പ്രകടനവുമാണ് ഓണാഘോഷം. നമുക്ക് ദുർബലർക്കു താങ്ങാകാം. കൊവിഡ് 19നെ അകറ്റാനായി മാർഗനിർദേശങ്ങൾ പിൻതുടരുകയും ചെയ്യാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും ഓണാശംസകൾ നേർന്നു.