ചെന്നൈ: ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹങ്ങളുമായി നിരത്തിലിറങ്ങുന്ന ആളുകളെ പിടികൂടി, കൊവിഡ് രോഗിയുള്ള ആംബുലന്‍സില്‍ പൂട്ടിയിട്ട് പൊലീസ്. പേടിക്കണ്ട സംഭവം ഒരു 'പ്രാങ്കാണ്'. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ച് ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങാന്‍ തുടങ്ങിയതോടെയാണ് തമിഴ്‌നാട് പൊലീസ് പുതിയ പരീക്ഷണവുമായി രംഗത്തിറക്കിയിരിക്കുന്നത്. തിരുപ്പൂര്‍ പൊലീസ് തയാറാക്കിയ പ്രാങ്കിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.
ലോക്ക് ഡൗണ്‍ ലംഘകര്‍ക്ക് തമിഴ്‌നാട് പൊലീസിന്‍റെ "പ്രാങ്ക്" ശിക്ഷ - തമിഴ്‌നാട് പൊലീസ് വാര്‍ത്തകള്‍
തിരുപ്പൂര്‍ പൊലീസ് തയാറാക്കിയ പ്രാങ്കിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംഭവം ഇങ്ങനെ. പതിവുപോലെ റോഡില്‍ പരിശോധനക്കായി പൊലീസ് നില്‍ക്കുന്നു. അതാ വരുന്നു രണ്ട് ബൈക്കുകളിലായി അഞ്ച് ചെറുപ്പക്കാര്‍. ലോക്ക് ഡൗണ്‍ ലംഘിച്ചു, മാസ്‌ക് ധരിച്ചിട്ടില്ല, ഹെല്‍മറ്റില്ല, ഒരു ബൈക്കില്‍ മൂന്ന് പേര്‍ അങ്ങനെ അടിമുടി നിയമലംഘനം. പതിവുപോലെ മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ചെറുപ്പക്കാരുടെ ശ്രമം ഫലം കണ്ടില്ല. കൂട്ടത്തില്‍ മൂന്ന് പേരെ പിടികൂടിയ പൊലീസ് സമീപത്തെ ആംബുലന്‍സിനടുത്തേക്ക് കൊണ്ടുപോയി. വാതില്‍ തുറന്നപ്പോള്‍ ചെറുപ്പക്കാര്‍ ഞെട്ടി. അകത്ത് കൊവിഡ് രോഗിയെന്ന് തോന്നിക്കുന്ന തരത്തില്‍ ഒരാള്‍. അകത്തിട്ട് പൂട്ടാന്‍ പൊലീസ് ശ്രമിച്ചതോടെ പേടിച്ചരണ്ട ചെറുപ്പക്കാര്‍ നിലവിളിയായി. എന്നാല്‍ പൊലീസ് ശ്രമം ഉപേക്ഷിച്ചില്ല. മൂന്ന് പേരെയും അകത്തിട്ട് പൂട്ടി. അകത്ത് ആകെ ബഹളം. കരച്ചിലും നിലവിളിയുമായി ചെറുപ്പക്കാര്‍ മാപ്പ് പറഞ്ഞു. അതിനിടയില്‍ ഒരാള്‍ ജനലിലൂടെ പുറത്തു ചാടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസുകാര്‍ വിട്ടില്ല. വീണ്ടും അകത്തേക്കിട്ടു. ഒടുവില്‍ പൊലീസ് വാതില്‍ തുറന്ന് പ്രാങ്കാണെന്ന് പറഞ്ഞപ്പോഴാണ് ചെറുപ്പക്കാര്‍ നിലവിളി അവസാനിപ്പിച്ചത്. പിന്നാലെ ബോധനല്‍ക്കരണം. ഇനി പുറത്തിറങ്ങില്ലെന്ന് ഉറപ്പ് നല്‍കിയാണ് ചെറുപ്പക്കാര്‍ വീട്ടിലേക്ക് മടങ്ങിയത്.