അഭിമാനപൂർവ്വം ഒരു സല്യൂട്ട്; മകളെ അഭിവാദ്യം ചെയ്ത് അച്ഛൻ - Father salutes his officer daughter in AP
ആന്ധ്രാപ്രദേശ് സ്റ്റേറ്റ് പൊലീസ് ഡ്യൂട്ടി മീറ്റിംഗിലാണ് സർക്കിൾ ഇൻസ്പെക്ടർ വൈ ശ്യാം സുന്ദർ ഗുണ്ടൂർ ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയി നിയമിതയായ മകൾ യെൻഡ്ലുരു ജെസ്സി പ്രസന്തിക്ക് അഭിവാദ്യം അർപ്പിച്ചത്.
![അഭിമാനപൂർവ്വം ഒരു സല്യൂട്ട്; മകളെ അഭിവാദ്യം ചെയ്ത് അച്ഛൻ Inspector father salutes his DSP daughter Father salutes his officer daughter in AP അഭിമാനത്തിന്‍റെ സല്യൂട്ട്; മകളെ അഭിവാദ്യം ചെയ്ത അച്ഛൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10110183-479-10110183-1609746095529.jpg)
അമരാവതി: ചിറ്റൂർ ജില്ലയിലെ തിരുപ്പതിയിൽ ആന്ധ്ര പൊലീസ് സേനയിൽ ജോലി ചെയ്യുന്ന അച്ഛൻ ഡിഎസ്പിയായ മകളെ സല്യൂട്ട് ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് പൊലീസ് ഡ്യൂട്ടി മീറ്റിംഗിലാണ് സർക്കിൾ ഇൻസ്പെക്ടർ വൈ ശ്യാം സുന്ദർ ഗുണ്ടൂർ ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയി നിയമിതയായ മകൾ യെൻഡ്ലുരു ജെസ്സി പ്രസന്തിക്ക് അഭിവാദ്യം അർപ്പിച്ചത്. പ്രശാന്തിയും സുന്ദറിനെ സല്യൂട്ട് ചെയ്തു. ആന്ധ്രാ പൊലീസ് സേനയുടെ ട്വിറ്റർ ഹാന്‍ഡിലിൽ ഇരുവരുടെയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു.