തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ ആറ് ലക്ഷം കടന്നു - ചെന്നൈ കൊവിഡ് കണക്ക്
5,47,335 പേര്‍ രോഗമുക്തി നേടി. 46,369 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്
![തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ ആറ് ലക്ഷം കടന്നു Tamil Nadu covid update തമിഴ്‌നാട് കൊവിഡ് വാര്‍ത്തകള്‍ ചെന്നൈ കൊവിഡ് കണക്ക് chennai covid death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9012578-thumbnail-3x2-kl.jpg)
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ ആറ് ലക്ഷം കടന്നു
ചെന്നൈ:തമിഴ്‌നാട്ടില്‍ 5688 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. 6,03,290 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍ 5,47,335 പേര്‍ രോഗമുക്തി നേടി. 46,369 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 66 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 9586 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.