കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ സ്വത്തുക്കൾ മുതലാളിമാർക്ക് കൈമാറാനാണ് മോദി സർക്കാരിന്‍റെ പദ്ധതി: രാഹുൽ ഗാന്ധി - ധനമന്ത്രി നിർമല സീതാരാമൻ

ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കർഷകർ, തൊഴിലാളികൾ തുടങ്ങിയവർക്ക് പിന്തുണയും തൊഴിലവസരങ്ങളും നൽകണമെന്ന് ബജറ്റ് അവതരണത്തിന് മുമ്പ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു

രാഹുൽ ഗാന്ധി  ഇന്ത്യയുടെ സ്വത്തുക്കൾ  The Modi government  capitalists  rahul gandhi  ധനമന്ത്രി നിർമല സീതാരാമൻ  nirmala sitharaman
ഇന്ത്യയുടെ സ്വത്തുക്കൾ മുതലാളിമാർക്ക് കൈമാറാനാണ് മോദി സർക്കാരിന്‍റെ പദ്ധതി

By

Published : Feb 1, 2021, 5:03 PM IST

ന്യൂഡൽഹി:ഇന്ത്യയുടെ സ്വത്തുക്കൾ മുതലാളിമാർക്ക് കൈമാറാനാണ് നരേന്ദ്രമോദി സർക്കാർ പദ്ധതിയിടുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് അവതരണത്തിന് ശേഷമാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. ആരോഗ്യ മേഖലയെയും രാജ്യത്തിന്‍റെ സുരക്ഷക്ക് വേണ്ടി പ്രതിരോധ ചെലവുകൾ വർധിപ്പിക്കുന്നതിനെ കുറിച്ചും ബജറ്റിൽ പ്രധാനമായും പരിഗണിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

നാല് തന്ത്രപരമായ മേഖലകൾ ഒഴികെ, മറ്റ് മേഖലകളിലെ പൊതുമേഖലാ കമ്പനികളെ വിഭജിക്കുമെന്നും തന്ത്രപരവും അല്ലാത്തതുമായ മേഖലകളിലെ ഓഹരി വിറ്റഴിക്കലിന് വ്യക്തമായ ദിശ നൽകുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ഇൻഷുറൻസ് കമ്പനിയും ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെ ഓഹരി വിൽപനയിൽ നിന്ന് 1.75 ലക്ഷം കോടി രൂപ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് മാറ്റിവച്ചതായി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details