ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

മെട്രോ നഗരങ്ങൾ റെഡ് സോണില്‍ - ഓറഞ്ച് മേഖല

രോഗബാധിതരുടെ എണ്ണം, പോസിറ്റീവ് കേസുകളുടെ വർധനവ്, പരിശോധനകളുടെ എണ്ണം, രോഗമുക്തി നേടിയവരുടെ എണ്ണം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചത്.

health ministry  red zone  orange zone  ചുവപ്പ് മേഖല  പച്ച മേഖല  ഓറഞ്ച് മേഖല  കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്തെ ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തിരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
author img

By

Published : May 1, 2020, 2:55 PM IST

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീൻ എന്നീ മേഖലകളായി (സോണുകളായി ) തിരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധിതരുടെ എണ്ണം, പോസിറ്റീവ് കേസുകളുടെ വർധനവ്, പരിശോധനകളുടെ എണ്ണം, രോഗമുക്തി നേടിയവരുടെ എണ്ണം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചത്. ഇതുവരെ കൊവിഡ് സ്ഥിരീകരിക്കാത്ത അല്ലെങ്കിൽ കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത ജില്ലകളാണ് ഗ്രീൻ സോണില്‍ ഉൾപ്പെടുന്നത്.

ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ, ബെംഗളൂരു, ലക്‌നൗ, ഹൈദരാബാദ്, ഇൻഡോർ, ഭോപ്പാൽ, പട്‌ന, അഹമ്മദാബാദ്, സൂററ്റ്, പൂനെ, നാഗ്‌പൂർ എന്നീ പ്രധാന നഗരങ്ങളെ റെഡ് സോണായി തിരിച്ചു. ഉത്തർപ്രദേശിൽ 19, മഹാരാഷ്ട്രയിൽ 14, തമിഴ്‌നാട്ടിൽ 12, ഡൽഹിയിൽ 11, പശ്ചിമ ബംഗാളിൽ 10 എന്നിങ്ങനെയാണ് റെഡ് സോണുകളുടെ എണ്ണം. ഉത്തർപ്രദേശിൽ 36, തമിഴ്‌നാട്ടിൽ 24, ബീഹാറിൽ 20 എന്നിങ്ങനെയാണ് ഓറഞ്ച് മേഖലകൾ. അസമിൽ 30, അരുണാചൽ പ്രദേശ്, ചത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ 25, മധ്യപ്രദേശിൽ 24 എന്നിങ്ങനെയാണ് ഗ്രീൻ മേഖലകൾ. തരംതിരിച്ച റെഡ്, ഓറഞ്ച് മേഖലകളിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളുടെയും, ബഫർ സോണുകളുടെയും വിശദീകരണം നൽകണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details