രത്‌ലാം:മധ്യപ്രദേശിലെ രത്‌ലാം സ്വദേശിയായ ഡോ. ലീല ജോഷിയെ ‘മാല്‍വയുടെ മദർ തെരേസ’ എന്നാണ് പൊതുപ്രവര്‍ത്തന രംഗത്തും അല്ലാതെയും അറിയപ്പെടുന്നത്. ഡോ. ലീല മധ്യപ്രദേശിലെ ആദിവാസി ഗ്രാമമായ മാല്‍വയിൽ സ്ത്രീകളിലെ രക്തക്കുറവ് അഥവാ അനീമിയ എന്നറിയപ്പെടുന്ന രോഗം ചികിത്സിക്കാന്‍ നടത്തി വരുന്ന കര്‍മ പരിപാടികളാണ് അവര്‍ക്ക് ഈ പേര് നേടികൊടുത്തത്. അനീമിയ രോഗികൾക്ക് സൗജന്യ ചികിത്സ നല്‍കി രോഗത്തിന് എതിരെ പ്രചാരണ പരിപാടികളിലൂടെ സജീവമാകുകയാണ് 82 കാരിയായ ഡോ. ലീല. അനീമിയക്കെതിരായ അവരുടെ സാമൂഹിക പ്രവര്‍ത്തനത്തിന് അംഗീകാരമായി 2020ല്‍ പദ്മശ്രീ നല്‍കി ബഹുമാനിക്കാന്‍ ഭാരത സർക്കാർ തീരുമാനിച്ചു.
മാല്‍വയുടെ മദര്‍ തെരേസ
അനീമിയ രോഗികൾക്ക് സൗജന്യ ചികിത്സ നല്‍കി രോഗത്തിന് എതിരെ പ്രചാരണ പരിപാടികളിലൂടെ സജീവമാകുകയാണ് 82 കാരിയായ ഡോ. ലീല. അനീമിയക്കെതിരായ അവരുടെ സാമൂഹിക പ്രവര്‍ത്തനത്തിന് അംഗീകാരമായി 2020ല്‍ പദ്മശ്രീ നല്‍കി ബഹുമാനിക്കാന്‍ ഭാരത സർക്കാർ തീരുമാനിച്ചു.
ഈ ടിവി ഭാരതുമായുള്ള പ്രത്യേക അഭിമുഖത്തില്‍ ഡോ. ലീല സ്ത്രീകളുടെ ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഭാവിയിലേക്കുള്ള പദ്ധതികളെക്കുറിച്ചും, സ്ത്രീകളുടെ ആരോഗ്യ പരിരക്ഷക്ക് വേണ്ടി നടത്തുന്ന സർക്കാർ പ്രചാരണങ്ങളെക്കുറിച്ചും ഡോ. ലീല വീക്ഷണങ്ങള്‍ പങ്കുവച്ചു. ആരോഗ്യ സംരക്ഷണ രംഗത്ത് സമാനതകളില്ലാത്ത സംഭാവന നൽകിയ ഡോ. ലീലക്ക് 1997ൽ മദർ തെരേസയെ കാണാൻ അവസരം ലഭിച്ചിരുന്നു. മദർ തെരേസയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് ഡോ. ലീല വിളർച്ച ബാധിച്ച സ്ത്രീകളെ സൗജന്യമായി ചികിത്സിക്കുന്നതിനായി ആദിവാസി ഗോത്ര പ്രദേശങ്ങളിൽ ക്യാമ്പുകൾ സ്ഥാപിച്ചത്. ഡോ. ലീല ജോഷിയുടെ അശ്രാന്ത പരിശ്രമവും സമാനതകളില്ലാത്ത സംഭാവനയും 2015ൽ വനിതാ ശിശുക്ഷേമ വകുപ്പ് തയ്യാറാക്കിയ ‘സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയിൽ’ ഇടം കണ്ടെത്താന്‍ അവരെ സഹായിച്ചു. ഗൈനക്കോളജിസ്റ്റായ ഡോ. ലീല ജോഷി റെയിൽവേയിൽ നിന്ന് ചീഫ് മെഡിക്കൽ ഡയറക്ടറായിയാണ് വിരമിച്ചത്.
സർക്കാർ പരിപാടികൾ നന്നായി നടപ്പാക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെങ്കിലും അവ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കപ്പെടുന്നില്ലെന്ന് ഡോ. ലീല നിരീക്ഷിക്കുന്നു. ഇതിന് പരിഹാരമായി ഡോ. ലീല ജോഷി നിർദ്ദേശിക്കുന്നത് ഫലം അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ (റിസള്‍ട്ട് ഓറിയന്‍റെഡ് സ്കീം) ആവിഷ്കരിക്കാനും നടപ്പാക്കാനുമാണ്. സമൂഹത്തിലെ ഉന്നത വിഭാഗവും സാമൂഹ്യ സേവനത്തിൽ സജീവമായി പങ്കെടുക്കണമെന്നും അവർ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലീല പറയുന്നു. പെണ്‍മക്കളുടെ ഭാവി ആരോഗ്യകരവും സുരക്ഷിതവുമാക്കാൻ അവര്‍ക്ക് നല്ല പോഷകാഹാരം നൽകുന്നുവെന്ന് ഉറപ്പുവരുത്തുവാനും ഡോ. ലീല ഉപദേശിക്കുന്നു.