അസമില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷം; നാല് ലക്ഷത്തോളം പേര്‍ ദുരിതത്തില്‍ - The flood situation in Assam turned serious
16000 ഹെക്ടർ സ്ഥലം വെള്ളത്തിനടിയിലായി. രണ്ട് പേര്‍ മരിച്ചു
ദിസ്പൂര്‍: അസമിലെ മഴ കനത്ത നാശം വിതയ്ക്കുന്നു. സംസ്ഥാനത്തെ 17 ജില്ലകളിലായി നാല് ലക്ഷത്തോളം പേരാണ് പ്രളയ ബാധിതരായിയുള്ളത്. ഔദ്യോഗിക കണക്കു പ്രകാരം രണ്ട് പേർ മരിക്കുകയും 16000 ഹെക്ടർ സ്ഥലം വെള്ളത്തിനടിയിലാവുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ വർധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചതിനാൽ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരുണാചൽ പ്രദേശിലും ഭൂട്ടാനിലും ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും സാഹചര്യം കൂടുതൽ രൂക്ഷമാകുന്നു. ബ്രഹ്മപുത്രയും അതിന്‍റെ പോഷകനദികളും കര കവിഞ്ഞൊഴുവുകയാണ്. നിലവിൽ ലഖിംപൂർ, ധേമാജി എന്നിവയാണ് അസമിലെ ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ബാധിത ജില്ലകള്‍. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയും എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകളും ഈ സാഹചര്യത്തെ നേരിടാൻ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു