ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി നേരിടുന്നതിലും സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലും ബിജെപി സർക്കാരിന് പിഴവ് സംഭവിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് പ്രതിസന്ധി കാലഘട്ടം നിലനിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സമ്പദ്‌വ്യവസ്ഥ തളരുന്നു; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി - സമ്പദ്‌വ്യവസ്ഥ
രാജ്യത്ത് പ്രതിസന്ധി കാലഘട്ടം നിലനിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും വിമർശനം.
സമ്പദ്‌വ്യവസ്ഥ
ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ബാധ രാജ്യത്തെ തളർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലും മോദി സർക്കാർ ഒന്നും ചെയ്യാതെ നോക്കുകുത്തിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് സുനാമിയുടെ തുടക്കമാണെന്നും മുന്നോട്ട് സ്ഥിതി മോശമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൊവിഡ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്നും നാശനഷ്ടങ്ങൾ കുറയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.